ന്യൂദല്‍ഹി : തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.
19 ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രള്‍ഹാദ് ജോഷി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്ജുന് റാം മേഘ്വാള്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, ടിഎംസിയുടെ സുദീപ് ബന്ദ്യോപാധ്യായ, ബിആര്‍എസിലെ നാമ നാഗേശ്വര റാവു, സിപിഎമ്മിന്റെ എളമരം കരീം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 15 സിറ്റിംഗുളള പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഈ മാസം 22 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: