പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. എപി ജയനെയാണ് സംസ്ഥാന എക്സിക്യൂട്ടീവ് നീക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
പാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിര്‍വാഹക സമിതി യോഗം കെ കെ അഷ്റഫ്, ആര് രാജേന്ദ്രന്, സി കെ ശശിധരന്, പി വസന്തം എന്നിവരെ അംഗങ്ങളാക്കി അന്വേഷണം നടത്തിയിരുന്നു.
ഈ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് എപി ജയനെതിരെ നടപടിയുണ്ടായത്. ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കാനും തീരുമാനമായി.
എ പി ജയന്റെ അടൂരിലെ ഫാമിനെക്കുറിച്ചാണ് ഇവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
അടൂരില്‍ ഡയറി ആറുകോടിയുടെ ഫാം സ്വന്തമാക്കിയത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്കുന്നതിനു മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സെക്രട്ടറി സ്ഥാനത്ത് ഇത് മൂന്നാം ടേം ആണ് ജയന്.
അടുത്ത ടേമില്‍ സിപിഐ്ക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നല്കാന് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാള്‍ കൂടിയാണ് വിഷയത്തിലെ പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ.
എ പി ജയനെതിരെ നടപടിയുണ്ടാകുമെന്ന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും നടപടിയെടുക്കുന്നതിന് കാലതാമസം നേരിടുകയായിരുന്നു.
സിപിഎമ്മിനകത്ത് നടക്കുന്നത് പോലെ സിപിഐയിലും നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങിയത് എന്ന് വേണം കരുതാന്‍. സിപിഐ നേതാവായിരുന്ന ഭാസുരാഗന് പ്രസിഡന്റായിരുന്ന ബാങ്ക് അഴിമതിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സിപിഐയിലെ അനധികൃത സ്വത്ത് സമ്പാദനം ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: