തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തു വിട്ടു. കുട്ടിയെ തട്ടികൊണ്ട് പോയി എന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രമാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
ഇവര്‍ അടക്കം രണ്ട് സ്ത്രീകള്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സംശയം. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കാനാണ് നീക്കം. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പ്രതികള്‍ കൊല്ലം ജില്ല വിട്ട് പോയിട്ടില്ലെന്ന് പറയുമ്പോഴും ഇവര്‍ എവിടെയാണെന്നതില്‍ കൃത്യമായ സൂചനകള്‍ ലഭിക്കുന്നില്ല. നഗര പരിധിയില്‍ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.
ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം വ്യാപകമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: