എട്ടാം നൂറ്റാണ്ടില്‍ ജനിച്ച ശങ്കരാചാര്യരുടെ അദൈ്വത സിദ്ധാന്തം അന്യൂനവും അതുകൊണ്ടു തന്നെ പൂര്‍ണവും വേദസമ്മ തവും ആയിരുന്നതുകൊണ്ട് അതിന് അഖില ഭാരത പ്രശസ്തിയും പ്രചാരവും ലഭിക്കുകയുണ്ടായി. എന്നാല്‍ അതേപോലെ അദ്ദേഹം പ്രതിപാദിച്ച ഭക്തിഭാവനയ്ക്കും അതിന്റെ പ്രചാരണത്തിനു വേണ്ടി രചിച്ച സ്തോത്രകൃതികള്ക്കും സാര്‍വ്വത്രികമായ ജനസ്വീകൃതി ലഭിച്ചുവെന്നു പറഞ്ഞുകൂടാ. അവയുടെ അംഗീകാരത്തിന് തടസ്സം സൃഷ്ടിച്ചത്, മുഖ്യമായും അദ്ദേഹത്തിന്റെ ദാര്‍ശനികങ്ങളായ പ്രഖ്യാ പനങ്ങളായിരുന്നു. ജഗത്തില്‍ മൂലസത്യമായി എല്ലായിടത്തും നിറഞ്ഞു നില്ക്കുന്നതും അഗോചരവും നിര്‍ഗ്ഗുണവും നിരാകാരവുമായ ഒരേയൊരു സത്ത മാത്രമേയുള്ളുവെന്നും ഈ ചരാചര പ്രപഞ്ചം മുഴുവന്‍ ആ അദ്വയസത്തയാല് പരിവ്യാപ്തമാണെന്നും ലോകത്തില്‍ ജനിമൃതികളും പരിവര്‍ത്തനങ്ങളും ഉണ്ടാകുന്നതായി കാണപ്പെടുന്നുണ്ടെങ്കിലും അത് സദാ അപരിവര്‍ത്തിതമായി അവ്യാഖ്യേയമായി വര്‍ത്തിക്കുകയാണെന്നും വേദാന്ത മഹാവാക്യങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. കൂടെത്തന്നെ പ്രസ്ഥാനത്രയിയുടെ വ്യാഖ്യാനങ്ങളില്‍ (ഭാഷ്യങ്ങളില്‍) കൂടി തന്റെ അവധാ രണകളേയും നിഗമനങ്ങളേയും സത്യാപനം ചെയ്തു ദൃഢീകരി ക്കുകയും ചെയ്തു.
സദാ ഏകരൂപമായ അഥവാ ബ്രഹ്മാത്മകമായ ജഗത്തില്‍ പരി വര്‍ത്തനങ്ങളും മാറ്റങ്ങളും സൃഷ്ടി സ്ഥിതി സംഹാരങ്ങളും നടക്കുന്നതായി കാണപ്പെടുന്നു. അത് മായയുടെ ശക്തി കൊണ്ടാണ്. മായയെന്നാല്‍ അജ്ഞാനമെന്നര്ത്ഥം. അതിനെത്തന്നെ അവിദ്യയെന്നും പറയുന്നു. ഇത് കേവലം പ്രതിഭാസികം മാത്രമാണ്. കയറ് പാമ്പായി തെറ്റിദ്ധരിക്കപ്പെടുന്നതു പോലെയാണ് ബ്രഹ്മമായ ജഗത്തെല്ലാം പരിവര്‍ത്തനവിധേയമായ പ്രപഞ്ചമായി ധരിക്കപ്പെടുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്വയമായ ആ മൂലസത്യത്തിനു മാത്രമേ സത്തയുള്ളെന്നും തന്നിമിത്തം പാരമാര്‍ത്ഥിക സത്യം അതു മാത്രമാണെന്നും മറ്റെല്ലാറ്റിനും വ്യാവഹാരികമായ സത്തയേ ഉള്ളെന്നും അദ്ദേഹം സിദ്ധാന്തിച്ചു. അങ്ങനെ വരുമ്പോള്‍ ഈശ്വര സങ്കല്പവും വ്യാവഹാരിക സത്യം മാത്രമാകുന്നു. ഈശ്വരനെ പ്രാപിക്കാനുള്ള മാര്‍ഗ്ഗമായി സ്വീകരിക്കപ്പെടുന്നു. കര്‍മ്മവും (യജ്ഞകര്മ്മവും) ഭക്തിയുമെല്ലാം ആത്മശുദ്ധിക്കുതകുമെങ്കിലും ജ്ഞാനം കൊണ്ടു മാത്രമേ പാരമാര്‍ത്ഥികമായ സത്യത്തെ പ്രാപിക്കുക സാദ്ധ്യമാവുകയുള്ളു. എന്നാല്‍ സാധാരണ മനുഷ്യര്‍ക്ക് കരണീയമായത് ഭക്തി സാധന മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പാര്യന്തിക മായ സാധനാമാര്‍ഗ്ഗമായി അദ്ദേഹം ജ്ഞാനത്തെ മാത്രമേ പരിഗണിച്ചിട്ടുള്ളു എന്ന കാരണം കൊണ്ടും അദ്ദേഹത്തിന്റെ ദൃഷ്ടിയില്സ്വീകൃതമായ മായാ സങ്കല്പം മിക്കവാറും തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടും പില്കാലത്തെ ആചാര്യന്മാര് അദ്ദേഹത്തിന്റെ പല വാദഗതികളും അംഗീകരിക്കുകയുണ്ടായില്ല. അതിന്റെ ഫലമായി പല ദാര്ശനികമതങ്ങളും ശാങ്കരദര്ശനത്തിന് എതിരായി അവതരിപ്പിക്കപ്പെട്ടു. അവയുടെയെല്ലാം ലക്ഷ്യം ഭക്തിയെ ഏറ്റവും മുഖ്യമായ സാധനാമാര്‍ഗ്ഗമായി പ്രതിഷ്ഠിക്കുകയായിരുന്നു.
ശ്രീശങ്കരനും ഭക്തിയും
എന്നാല്‍ ശാങ്കര മതത്തില്‍ അധികാരിഭേദം കണക്കിലെടുത്തുകൊണ്ട് ഭക്തിക്ക് അര്‍ഹമായ സ്ഥാനം തന്നെ നല്കിയിട്ടു യുണ്ട്. മന്ദാധികാരികള്‍ക്ക് (സാധാരണ ജനങ്ങള്‍ക്ക്) അനന്യഭക്തി തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അദ്ദേഹത്തിന്റെ പല പല കൃതികളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ശിവാനന്ദ ലഹരിയില്‍ ഭക്തിയെന്താണെന്നും എങ്ങനെയിരിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നതു കാണുക:
അങ്കോലം നിജബീജസന്തതിരയസ്കാന്തോപലം സൂചികാ
സാദ്ധ്വീനൈജവിഭും ലതാ ക്ഷിതരുഹം സിന്ധുഃ
സരിദ്വല്ലഭം പ്രാപ്നോതീഹ യഥാ തഥാ പശുപതേഃ പാദാരവിന്ദദ്വയം ചേതോവൃത്തിരുപേത്യ തിഷ്ഠതി സദാ സാ ഭക്തിരിത്യുച്യതേ.”
(ശി.ല.ശ്ലോകം 61)
(അങ്കോല വൃക്ഷത്തിന്റെ ചുവട്ടില്‍ അതിന്റെ വിത്തുകള്‍ തനിയെ ചെന്നുകൂടുന്നതു പോലെയും സൂചി അയസ്കാന്തത്തിലേയ്ക്ക് ആകര്ഷിക്കപ്പെടുന്നതുപോലെയും പതിവ്രതയായ പത്നി, തന്റെ ഭര്‍ത്താവിനേയും ലത, വൃക്ഷത്തേയും ഏതു പ്രകാരം പ്രാപിക്കുന്നുവോ അതേപ്രകാരം പശുപതിയുടെ പാദപദ്മങ്ങളെ പ്രാപിച്ചു നില്ക്കുന്ന മനോവൃത്തിയെ തന്നയാണ് ഭക്തി എന്നു പറയുന്നത്.)
ആ ഒരു ഭക്തി തന്നെയാണ് ജീവിതത്തെ സഫലമാക്കുന്നതെന്നും മറ്റൊരു ശ്ലോകത്തില്‍ അദ്ദേഹം സ്പഷ്ടമാക്കുന്നു:
ഭക്തിര്മഹേശ പദപുഷ്കര മാവസന്തീ കാദംബിനീവ കുരുതേ പരിതോഷവര്‍ഷം സംപൂരിതോഭവതി യസ്യ മനസ്ത്ടാക സജ്ജന്മസസ്യമഖിലം സഫലം ച നാന്യത്
(ഭക്തി, മഹേശ്വരന്റെ പാദകമലമാകുന്ന ആകാശത്തില്‍ വസി ച്ചുകൊണ്ട് മേഘമാലയെന്ന പോലെ സന്തോഷരൂപമായ മഴപെ യ്യിക്കുന്നു. യാതൊരാളിന്റെ മനസ്സാകുന്ന തടാകമാണോ ആ മഴ കൊണ്ട് നിറയുന്നത്, അയാളുടെ ജന്മമെന്ന സസ്യമാണ് സഫലമാക്കുന്നത്, മറ്റുള്ളവരുടേത് അല്ല (മറ്റുള്ളവരുടെ മനസ്സില്‍ സന്തോഷം നിറഞ്ഞ് ജീവിതം സഫലമാകുന്നില്ല.)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: