മലപ്പുറം: ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരിക്ക്. നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ഓട്ടോറിക്ഷകൾ ഇടിച്ചാണ് അപകടം സംഭവിച്ചത്. കോലിക്കര സ്വദേശികളായ അഷ്റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുൽബാനു, ഹസീന ബീഗം, ഹൈറുൾ ഇസ്ലാം , സാബികുൽ നെഹം, അനീസ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ചങ്ങരകുളം മാർസ് തീയേറ്ററിന് മുൻവശത്തായി നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിച്ചു. പിന്നാലെ ഇതിന് പിന്നിൽ മറ്റൊരു ഓട്ടോ കൂടി ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: