പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ചാറ്റില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ അവതരിപ്പിച്ചത്. ഉപയോക്താവ് ആര്‍ക്കാണോ മെസേജ് ചെയ്യുന്നത്, അയാള്‍ ഓഫ്ലൈനില് ആണെങ്കില്‍ പോലും പ്രൊഫൈല്‍ വിവരങ്ങള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. പ്രൊഫൈല്‍ വിവരങ്ങള്‍ എളുപ്പം മനസിലാക്കി ആളെ തിരിച്ചറിയുന്നതിന് സഹായകമായ നിലയിലാണ് പുതിയ ഫീച്ചര്‍.
നിലവില്‍ ചാറ്റ് ഇന്‍ഫര്‍മേഷന്‍ സക്രീനില്‍ പോയാല്‍ മാത്രമാണ് പ്രൊഫൈല്‍ വിവരങ്ങള്‍ ലഭിക്കുക. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് അതിന്റെ ആവശ്യമില്ല. ചാറ്റില്‍ തന്നെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആരെങ്കിലും പ്രൊഫൈല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയാന്‍ ഇതുവഴി സാധിക്കും.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. ഭാവിയില്‍ ഈ ഫീച്ചര്‍ എല്ലാവര്ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: