കോട്ടയം: കോട്ടയം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സുവോളജി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭിന്നശേഷി ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബിരുദാനന്തര ബിരുദതമുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ബിഎഡ്-സെറ്റ്, നെറ്റ്-എംഎഡ്, എംഫിൽ, പിഎച്ച്ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത. 55,200 രൂപ മുതൽ 1,15,300 വരെയാണ് ശമ്പള സ്കെയിൽ. 01-01-2023-ന് 40 വയസ് കവിയാത്തവർക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ 27-നുള്ളിൽ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ടെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: