കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്കി ഹൈക്കോടതി. ഐസക്കിന് സമന്‍സ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് മാറ്റിയാണ് കോടതിയുടെ നടപടി.
മസാല ബോണ്ടില്‍ വിദേശനാണ്യ ചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയില്ലെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
അന്വേഷണം തുടരാന്‍ കോടതി നേരത്തെ ഇ.ഡി യോട് ആവശ്യപ്പെട്ടിരുന്നു. പുതിയ സമന്‍സ് അയയ്ക്കാന്‍ തയാറാണെന്ന് ഇ.ഡി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടക്കാല ഉത്തരവ്.മസാല ബോണ്ടില്‍ ഇ ഡി സമന്‍സിനെതിരെ തോമസ് ഐസകും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണമെന്ന പേരില്‍ ഇ.ഡി തുടര്‍ച്ചയായി സമന്‍സ് നല്കി ബുദ്ധിമുട്ടിക്കുകയാണെന്ന് കാട്ടി തോമസ് ഐസക്ക് കോടതിയെ സമീപിച്ചിരുന്നു. കിഫ്ബി സിഇഒ കെ.എം എബ്രഹാം, ജോയിന്റ ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: