കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമിയ്‌ക്ക് കൊടിയേറി. വെള്ളിവിളക്കുകളിലെ നെയ്തിരി ദീപങ്ങളെ സാക്ഷിയാക്കിയാണ് കൊടിയേറിയത്. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കനാട്ട് മാധവൻ നമ്പൂതിരി, ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് 8.45-നും 9.05-നും മദ്ധ്യേ കൊടിയേറിയത്.
സ്വർണക്കുടകളും മുത്തുക്കുടകളും ഗജവീരന്മാരും വാദ്യമേളങ്ങളും ചടങ്ങിന് അകമ്പടിയായി. മേൽശാന്തിമാരായ ടിഡി നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരും കീഴ്ശാന്തിമാരും സഹകാർമ്മികരായി ഒപ്പമുണ്ടായിരുന്നു.
രാവിലെ 3.30-ന് നടതുറന്ന് വിശേഷാൽ പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ് ചടങ്ങുകൾ ആരംഭിച്ചത്. വിശേഷാൽ പൂജകൾക്ക് ശേഷം ദേവചൈതന്യം ആവാഹിച്ച ശേഷം കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഭഗവാന്റെ സ്വർണ ധ്വജത്തിലേക്ക് ദേവചൈതന്യം പകരുന്ന ചടങ്ങുകൾക്ക് ശേഷമാണ് കൊടിയേറിയത്. ഡിസംബർ അഞ്ചിനാണ് വൈക്കത്തഷ്ടമി. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: