ഇഡ്ഡലി പ്രിയരാകും മിക്കവരും. ആവിയില്‍ തയ്യാറാക്കുന്ന ഭക്ഷണമായതിനാല്‍ ഇതിലെ കലോറിയുടെ അളവ് താരതമ്യേന കുറവാണ്. ഇഡ്ഡലിയുടെ ഒരു കഷണത്തില്‍ ഏകദേശം 33 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബെസ്റ്റ് ഓപ്ഷനാണ് ഇഡ്ഡലി.
ഫൈബറിന്റെയും പ്രോട്ടീന്റെയും സമൃദ്ധമായ ഉറവിടമാണ് ഇഡിലി. ഇത് ദീര്‍ഘനേരം നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടാതെ ഇരിക്കാന്‍ സഹായിക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആരോഗ്യത്തിനേറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്്. കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്, കാരണം ഇത് വയറിലെ സൂക്ഷ്മാണു വ്യവസ്ഥയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ആരോഗ്യകരമായ കുടല് ശക്തമായ രോഗപ്രതിരോധ ശേഷി, ഹൃദയാരോഗ്യം, തലച്ചോറിന്റെ ആരോഗ്യം, മെച്ചപ്പെട്ട മാനസികാവസ്ഥ, ശരീരഭാരം കുറയ്ക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: