ചെന്നൈ: പകൽ മാത്രമല്ല രാത്രിയിലും വേഗവീരൻ റെഡി. വന്ദേഭാരതിന്റെ ആദ്യ ഓവര്‍നൈറ്റ് ട്രെയിൻ സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-എസ്.എം.വി.റ്റി. ബെംഗളൂരു വന്ദേഭാരത് രാത്രി 11 മണിക്ക് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വെളുപ്പിന് 4.30-ന് എസ്.എം.വി.റ്റി ബെംഗളൂരുവിലെത്തും.
ചെന്നൈ-എഗ്മോര്‍-തിരുനെല്‍വേലി റൂട്ടിലെ ഉത്സകാല സ്പെഷ്യല്‍ ട്രെയിൻ വൻ വിജയമായതിന് പിന്നാലെയാണ് ദക്ഷിണ റെയിൽവേ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. 5.30 മണിക്കൂറില്‍ ഈ രണ്ട് പ്രധാന സ്ഥലങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ആദ്യ ട്രെയിനാകും ഇത്.
രാജ്യത്ത് ആകെയുള്ള 34 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും നിലവില്‍ പകല്‍ സമയത്ത് മാത്രമാണ് സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: