കണ്ണൂര്‍: നവ കേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവോരത്ത് പൊരിവെയിലില്‍ നിര്‍ത്തിയതില്‍ പ്രതിഷേധം. തലശേരി ചെമ്പാട് എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികളെ റോഡില്‍ നിര്‍ത്തിയതിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നല്കി.
പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ബാലാവകാശ നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്ന് എംഎസ്എഫ് കുറ്റപ്പെടുത്തുന്നു. ഹെഡ്മാസ്റ്റര്‍ക്കും മറ്റ് സ്കൂള്‍ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.
സര്‍ക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതിനെതിരെ എംഎസ്എഫ് മുന്നോട്ട് വന്നിട്ടുണ്ട്. ക്ലാസ് മുടക്കി വിദ്യാര്‍ഥികളെ കൊണ്ടുപോയാല്‍ തടയുമെന്ന് മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ് എഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: