ഇന്ത്യയിലെ മുസ്ലിങ്ങളോട് തങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഇരകളാണെന്ന വാദവും ചിന്താഗതിയും ഉപേക്ഷിക്കാന്‍ ഷെഹ്ല റഷീദ്. 2016ല്‍ മോദി സര്‍ക്കാരിനെതിരെ മരണം പുല്ലാക്കി സമരം ചെയ്ത നേതാവാണ് ഷെഹ് ല റഷീദ്. എഎന്‍ഐ വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെഹ്ല റഷീദിന്റെ ഈ വെളിപ്പെടുത്തലുകള്‍.
Shehla Rashid says Muslims must let go of their victimhood.
She called PM Modi a SELFLESS man who works in national interest🔥🔥
She also said "Just look at the Home Minister – he has ensured peace in Kashmir. Kashmir is not Gaza. India is far more secular than Western… pic.twitter.com/yc1R0nxcui— Times Algebra (@TimesAlgebraIND) November 21, 2023
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോള്‍ അതിനെതിരെ ജെഎന്‍യുവില്‍ സമരം നയിച്ച വിദ്യാര്‍ത്ഥിയൂണിയന്‍ നേതാവായിരുന്നു. ഇന്ത്യയെ പല തുണ്ടങ്ങളാക്കും എന്ന മുദ്രാവാക്യം മുഴക്കി സമരം ചെയ്ത അതേ ഷെഹ്ല ഇപ്പോള്‍ പറയുന്നത് മോദി നിസ്വാര്‍ത്ഥനാണെന്നാണ്. മോദിയ്‌ക്കും അമിത് ഷായ്‌ക്കും രാജ്യപുരോഗതിയല്ലാതെ ഒരു ചിന്തയില്ലെന്നും ഷെഹ്ല റഷീദ് പറയുന്നു.
കശ്മീരില്‍ സമാധാനം സ്ഥാപിച്ച നേതാവാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഭാഗ്യവാന്മാരാണ്. കാരണം കശ്മീര്‍ ഒരു ഗാസയല്ല. പാശ്ചാത്യരാജ്യങ്ങളേക്കാള്‍ കൂടുതല്‍ മതേതരമായ രാഷ്‌ട്രമാണ് ഇന്ത്യ എന്ന കാര്യം മുസ്ലിങ്ങള്‍ തിരിച്ചറിയണമെന്നും ഷെഹ്ല റഷീദ് ആഹ്വാനം ചെയ്യുന്നു. കശ്മീരിലെ ശ്രീനഗറില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഷെഹ്ല റഷീദ്. 2016ല്‍ കശ്മീരില്‍ യുവാക്കള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിനെ പിന്തുണച്ചിരുന്ന ഷെഹ്ല ഇപ്പോള്‍ അതിന് എതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: