മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016ല്‍ 60 കോടിയില്‍ പരം രൂപയുടെ തട്ടിപ്പിന് ഇരയായവര്‍ നീതിക്കു വേണ്ടി വീണ്ടും ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കി. കഴിഞ്ഞ ഏഴു വര്‍ഷമായി ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാതെ അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ നിക്ഷേപകര്‍ നിരവധി തവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപ്പോഴൊക്കെ കോടതിയില്‍ നിന്നും അന്വേഷണ കാലാവധി നീട്ടി കിട്ടാന്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കുകയായിരുന്നു.
ഒടുവില്‍ ഫെബ്രുവരി മൂന്നിന് ആറു മാസത്തെ സമയം വെച്ച് ഇറക്കിയ കോടതി ഉത്തരവ് പോലും നടപ്പിലാക്കിട്ടില്ല. അതൊടൊപ്പം സഹകരണ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ തുടര്‍ നടപടികള്‍ നടന്നിട്ടില്ല. അവസാനം നിക്ഷേപകര്‍ നല്കിയ റിട്ട് ഹര്‍ജിയുടെ ഫലമായി ഇഡി അന്വേഷണം ആരംഭിച്ചെങ്കിലും അതിന്റെ സമയ പരിധി നവംബര്‍ മൂന്നിന് അവസാനിച്ചിരിക്കുകയാണ്. ഉത്തരവുകള്‍ നടപ്പിലാക്കാത്തതിനെതിരെയാണ് തഴക്കര ശാഖയിലെ നിക്ഷേപകര്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പിന് രണ്ട് വര്‍ഷത്തിനു ശേഷം നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടത്തിയ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് ഭാഗീകമായെങ്കിലും പണം മടക്കി ലഭിക്കാന്‍ വേണ്ട സാഹചര്യം സഹകരണവകുപ്പ് ഏര്‍പ്പെടുത്തി. അവിടെ ഇഡി ഉള്‍പ്പെടെയുള്ളവരുടെ അന്വേഷണം ത്വരിത ഗതിയില്‍ നീങ്ങുന്നു.
2019ല്‍ പ്രതികള്‍ക്ക് എതിരെ സഹകരണ വകുപ്പ് പുറപ്പെടുവിച്ച സര്‍ചാര്‍ജ്ജ് ഉത്തരവ് നടപ്പിലാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കവും നടക്കുന്നില്ല. 2017 ല്‍ പ്രതികള്‍ക്കെതിരെ ബാങ്ക് നല്കിയ ആര്ബിട്രേഷന് കേസ് അകാരണമായി നീണ്ടു പോകുന്നു. ഇതെല്ലാം പ്രതികളുടെ ഉന്നതതലത്തിലുള്ള സ്വാധീനത്താലാണ് എന്നു നിക്ഷേപകര്‍ ആരോപിക്കുന്നു.
തങ്ങള്‍ക്ക് നഷ്ടമായ നിക്ഷേപതുക ഭാഗികമായിട്ടെങ്കിലും കിട്ടുന്നതു പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ പലരും മരണത്തിന് കീഴടങ്ങി. മക്കളുടെ വിവാഹം, വീടുപണി, രോഗ ചികത്സ, എന്നിവയ്ക്കു സ്വരൂപിച്ച പണം തട്ടിയെടുത്ത പ്രതികളെ ശപിച്ച് നിത്യേന ബാങ്കില്‍ എത്തുന്ന നിക്ഷേപര്‍ ഏറിയപങ്കും വയോധികരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: