കണ്ണൂര്‍: ആറളം പഞ്ചായത്തിലെ വീര്‍പ്പാട് നിവാസികളെ കുടിയൊഴിപ്പിക്കാന്‍ നീക്കം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യാതൊരു അറിയിപ്പും കൂടാതെ ഈ പ്രദേശങ്ങളില്‍ റവന്യൂ അധികാരികള്‍ സര്‍വ്വെ കല്ലിട്ടത്.
വീര്‍പ്പാട് പ്രദേശങ്ങളിലെ 45 ഓളം കുടുംബങ്ങള്‍ ആണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. കോട്ടയം രാജാവിന്റെ കാലഘട്ടം മുതല്‍ പട്ടയം പതിച്ചുകിട്ടിയ ഭൂമിയിലുള്ളവരാണ് ഇവിടുത്തെ പ്രദേശവാസികള്‍. നിലവില്‍ കരം അടയ്ക്കുന്നവരുമാണ്.
ബിജെപി വക്താവ് സന്ദീപ് വാചസ്പതി സ്ഥലം സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് പരിഹരിക്കാന്‍ സ്വന്തം ജില്ലയിലെ ഒരു പ്രശ്നം ഇതാ. ആറളം പഞ്ചായത്തിലെ വീര്‍പ്പാട് നിവാസികളുടെ ആശങ്ക പരിഹരിക്കാന്‍ കഴിയുമോ?. ഏതോ സര്‍വ്വെയുടെ പേരില്‍ അന്‍പതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് പരിഹരിക്കാൻ സ്വന്തം ജില്ലയിലെ ഒരു പ്രശ്നം ഇതാ. ആറളം പഞ്ചായത്തിലെ വീർപ്പാട് നിവാസികളുടെ ആശങ്ക പരിഹരിക്കാൻ കഴിയുമോ?. ഏതോ സർവ്വെയുടെ പേരിൽ അൻപതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി, ജനറൽ സെക്രട്ടറി പ്രജീഷ് അളോറ എന്നിവരുടെ നേതൃത്വത്തിൽ വീർപ്പാട് പ്രദേശം സന്ദർശിച്ചു.
Posted by Sandeep Vaachaspathi on Tuesday, November 21, 2023
കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യന് കൊമ്മേരി, ജനറല്‍ സെക്രട്ടറി പ്രജീഷ് അളോറ എന്നിവരും അനുഗമിച്ചു.
നവകേരള സദസ്സ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരുകയാണ്. നാളെ പാനൂര്‍ മേഖലയില്‍ മുഖ്യമന്ത്രി പ്രശ്നം തീര്‍ക്കാന്‍ ഇറങ്ങുന്നത്. നിരവധി പ്രശ്നങ്ങളാണ് കാത്തിരിക്കുന്നതെങ്കിലും ഒന്നിലും തീരുമാനമാകില്ലെന്ന് ഉറപ്പാണ്.
ചില വിഷയങ്ങള്‍ ഇവിടെ സൂചിപ്പിക്കാം. മേലെ പൂക്കോം കേളപ്പജിനഗറിലെ നൂച്ചിക്കാട് മൈതാനത്താണ് നവകേരള സദസ്സ് നടക്കുന്നത്. പാനൂര്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലമാണ് നുച്ചിക്കാട് മൈതാനം. ഇതിനെതിരെ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ് സ്ഥലം ഉടമ.
പാനൂര്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആഗ്രഹിക്കുന്നത്. പാനൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് മുന്‍ഭാഗത്തെ സ്ഥലവും നുച്ചിക്കാട് മൈതാനവുമാണ് താലൂക്ക് ആശുപത്രിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലങ്ങള്‍. ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കാന്‍വേണ്ടി കെ.പി. മോഹനന് എംഎല്‍എയുടെ നേതൃത്വത്തില്പിരിവ് നടന്നിരുന്നു. പണം ബാങ്കില്‍ നിക്ഷേപിച്ചു എന്നാണ് കമ്മറ്റി പറയുന്നത്.
പെരിങ്ങത്തൂര്‍-മട്ടന്നൂര്‍ നാലുവരിപാത നിര്‍മ്മിക്കാനുള്ള എയര്‍പോര്‍ട്ട് റോഡരികിലാണ് നവ കേരള സദസ്സ് നടക്കുന്നത്. പെരിങ്ങത്തൂരിലെയും പാനൂരിലെയും വഖഫ് സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് കുറ്റിയടിക്കല്‍ നടന്നത്. റവന്യൂവകുപ്പ് സ്ഥലം ഏറ്റെടുക്കാനുള്ള ഒരു നടപടികളും ആരംഭിച്ചിട്ടില്ല.
മയ്യഴിപ്പുഴയില്‍ പെരിങ്ങത്തൂര്‍, കരിയാട്, മോന്താല്‍, ബോട്ട് ജെട്ടി നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും സര്‍വീസ് ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
നവകേരള സദസ്സ് നടക്കുന്ന മൈതാനത്തിന് തൊട്ടരികിലൂടെയാണ് കൃത്രിമ ജലപാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്. കൃത്രിമ ജലപാതക്കെതിരെ പാനൂരില്‍ ജനരോഷം രൂക്ഷമാണ്.
കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമര പാതയിലാണ്. പാനൂരിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണത്തിനെതിരെ വ്യാപാരികളും സമരത്തിലാണ്.
പാനൂര്‍ നഗരസഭ നിലവില്‍വന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇന്നേവരെ നഗരസഭയ്ക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കാനായിട്ടില്ല. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പഴശ്ശി കനാല്‍ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും നാട്ടുകാര്‍ ആഗ്രഹിക്കുന്നു.
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മണ്ഡലത്തില്‍ കുറവാണ്. എലാങ്കോട്, പൊയിലൂര്‍ എന്നീ സ്ഥലങ്ങളില്‍ ഗവ: ഹൈസ്കൂളുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
വാഴമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം ചെറുപറമ്പില്‍ നിന്ന് വാഴമലയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. പാനൂര്‍ രജിസ്ട്രാര്‍ ഓഫീസ്, ട്രഷറി എന്നിവയ്ക്കായി കെട്ടിട നിര്‍മ്മാണം, പാനൂരില്‍ മിനി സിവില്‍ സ്റ്റേഷന്, പെരിങ്ങത്തൂരിലും ചെറുവാഞ്ചേരിയിലും ആധുനികരീതിയിലുള്ള ബസ് സ്റ്റാന്‍ഡ് എന്നിവയും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: