യുണൈറ്റഡ് നേഷന്‍സ് : ഇസ്രയേല്‍- പാലസ്തീന് സംഘര്‍ഷങ്ങളില്‍ ശാശ്വതവും സമാധാനപരവുമായ പരിഹാരമാണെന്ന് യുന്‍ ജനറല്‍ അസംബ്ലിയില്‍ ഭാരതം. സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കംബോജ് അറിയിച്ചു.
എല്ലാ തരത്തിലുള്ള ആക്രമണങ്ങളേയും തീവ്രവാദത്തേയും രാജ്യം എതിര്‍ക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്തര്‍ദേശീയ നിയമങ്ങളും അംഗീകരിക്കണം. സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാലസ്തീനിലെ ജനങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ എത്തിക്കാനും ശ്രമിക്കുന്ന എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളേയും സ്വാഗതം ചെയ്യുന്നു. പാലസ്തീനിലെ ജനങ്ങള്‍ക്ക് മരുന്നുകളും മെഡിക്കല്‍ സാധനങ്ങളും ഉള്‍പ്പടെ 70 ടണ്‍ ദുരന്ത നിവാരണ സാമാഗ്രികളാണ് ഭാരതം ഇതിനകം എത്തിച്ചിട്ടുണ്ടെന്നും രുചിര പഞ്ഞു.
പാലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്കാന് ഭാരതത്തിനും പ്രതിജ്ഞാബദ്ധതയുണ്ട്. ഇതുവരെ 17 ടണ്‍ മരുന്നുകളും മറ്റ് അടിയന്തിര മെഡിക്കല്‍ സാമഗ്രികളുമാണ് പാലസ്തീനിലേക്ക് എത്തിച്ചിട്ടുണ്ട്. യുഎന്‍ആര്‍ഡബ്യുഎ അഡൈ്വസറി കമ്മിഷന് അംഗമെന്ന നിലയില്‍ രാജ്യം സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ടവരെ നിരുപാധികം വിട്ടയയ്ക്കണമെന്നും പരമാവധി വേഗത്തില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും രുചിര കംബോജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: