ഉത്തരേന്ത്യക്കാർ പവിത്രമായി കൊണ്ടാടുന്ന ചടങ്ങാണ് ഛത് പൂജ. ഇത്തവണ പട്നയിലെ ഛത് പൂജയിൽ പങ്കെടുത്തതി ന്റെ സന്തോഷത്തിലും വിസ്മയത്തിലുമാണ് ജർമൻ സ്വദേശികൾ. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും മനോഹരവുമായ ഉത്സവമാണ് ഛത് പൂജയെന്നും മഹത്തരമായ ആചാരങ്ങളാണ് ഇതെന്നുമാണ് ജർമൻ സ്വദേശിയായ ഒരാൾ പറഞ്ഞത്.
ആളുകൾ വളരെ സൗഹാർദ്ദപരമായി ഒത്തുകൂടുന്ന അവിശ്വസനീയമായൊരു അനുഭവമാണ് ലഭിച്ചത്. നിറഞ്ഞ ഭക്തിയോടെയും ശുദ്ധിയോടെയും പ്രാർത്ഥനകൾ അർപ്പിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും സന്ദർശകർ പറഞ്ഞു.
കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി സൂര്യദേവനെ പ്രാർത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ഗംഗ നദിയിലെ പുണ്യജലത്തിൽ മുങ്ങി പാപങ്ങളെ ഇല്ലാതാക്കുന്ന ചടങ്ങിൽ പ്രതിവർഷം ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ദീപാവലിക്ക് ശേഷമാണ് ഛാത്ത് പൂജ ആഘോഷിക്കുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: