പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പഭക്തരെ പറ്റിച്ച് വ്യാപാരികൾ. പമ്പമുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കടകളാണ് അനധികൃതമായി അമിതവില ഈടാക്കുന്നതെന്ന് പരാതി.
ഇതര സംസ്ഥാന തീർത്ഥാടകരമാണ് വ്യാപാരികളുടെ കൊള്ളയ്ക്ക് അധികവും ഇരയാകുന്നത്. ചായയ്ക്ക് ഉൾപ്പെടെ 30 രൂപ വരെ വാങ്ങുന്നതായി തീർത്ഥാടകർ പറയുന്നു. അമിത വില ചോദ്യം ചെയ്താൽ തട്ടിക്കയറുന്നത് പതിവാണെന്നും ഭക്തർ പറയുന്നു.
വിലവിവര പട്ടിക കടകൾക്ക് മുന്നിൽ സ്ഥാപിക്കണമെന്ന നിർദ്ദേശം കാറ്റിൽ പറത്തിയാണ് കൊള്ളവില ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: