രാമേശ്വരം: കാശി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര മഠങ്ങളില്‍ പ്രാധാന മഠമായ കാശി ജംഗമവാഡി മഠത്തിന്റെ ഭാഗമായ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം ജഗദ്ഗുരു ശ്രീശ്രീ 1008 ഡോക്ടര്‍ ചന്ദ്രശേഖര ശിവാചാര്യ മഹാസ്വാമിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശിലാന്ന്യാസം നടത്തി.
സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് ഉദ്ഘാടനം ചെയ്തു. ഉജ്ജയിനി പീഠാധിപതിയും ശ്രീശൈല പീഠാധിപതിയും വിവിധ മഠങ്ങളിലെ ശിവാചാര്യന്മാരും മഠാധിപതികളും പങ്കെടുത്തു.
ചടങ്ങില്‍ കാശി ജംഗം വാടി മഠത്തിന്റെ ഉപമഠമായ ശാസ്താംകോട്ടയിലെ ഭരണിക്കാവിലെ കേരള വീരശൈവ മഠത്തിന്റെ പ്രതിനിധികളായ സുജിന്ത് ആര്. പിള്ള, കൃഷ്ണ രാജ് ആര്. പിള്ള, എസ്. ഗിരീഷ് കുമാര്‍, രാജേഷ് പി.ജെ എന്നിവര്‍ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി വിവിധ പീഠാധിപതികള്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. കാശി ജഗദ്ഗുരു കേരളത്തില്‍ ആരംഭിക്കുന്ന പ്രോജക്ടുകളുടെ പുതിയ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: