പുന്നപ്ര: മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ യുവാവിന് ജന്മ നാടിന്റെ ആദരവ്. അഞ്ച് മണിക്കൂറോളം കടലില്‍ നീന്തി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങി വന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അലക്സ് ജോസഫി (ജിജോ-38)നെയാണ് ജ്യോതിസ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേത്യത്യത്തില്‍ ആദരിച്ചത്.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. മത്സ്യ ബന്ധനത്തിനിടെ ഉറക്കത്തില്‍ വള്ളത്തില്‍ നിന്ന് അലക്സ് മാത്യു കടലില്‍ വീണെങ്കിലും മറ്റ് തൊഴിലാളികള്‍ ഇതറിഞ്ഞില്ല. പുലര്‍ച്ചെ അഞ്ചോടെ വള്ളത്തില്‍ നിന്ന് കടലില്‍ വീണ ഈ യുവാവ് അഞ്ച് മണിക്കൂറോളമാണ് നീന്തിയത്.
കടലില്‍ ജീവന്മരണ പോരാട്ടം നടത്തുന്ന അലക്സ് മാത്യുവിനെ മറ്റൊരു വള്ളക്കാര് രക്ഷപെടുത്തി തോട്ടപ്പള്ളി തുറമുഖത്തെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അലക്സ് ജോസഫിനെ പ്രലവശിപ്പിച്ചിരുന്നു. പഞ്ചായത്തംഗം ജീന്‍ മേരി ആദരിച്ചു.
സംഘം പ്രസിഡന്റ് സണ്ണി പീറ്റര്‍ ചാരങ്കാട്ട് അധ്യക്ഷനായി. മുന്‍ പഞ്ചായത്തംഗങ്ങളായ കെ.എഫ്.തോബിയാസ്, ലീലാമ്മ പീറ്റര്‍, സംഘം സെക്രട്ടറി റെയ്നോള്‍ഡ് ആന്റണി, ബൈജു, ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: