തിരുവനന്തപുരം: സ്വർണക്കടത്തിന് പുതുവഴികൾ. സ്വര്‍ണം മുക്കിയ ലുങ്കികളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന് പിടിയില്‍. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറാണ് ആണ് കസ്റ്റംസിന്റെ പിടിയിലായത്.
സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത തരത്തിലായിരുന്നു ലുങ്കികള്‍. ഇത്തരത്തിലുള്ള 10 ലുങ്കികലാണ് ഇയാളുടെ പക്കല്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിപ്പുള്ള സ്വര്‍ണമാണ് ഇത്തരത്തിൽ പിടികൂടിയത്. ലുങ്കികള്‍ കസ്റ്റംസിന്റെ കൊച്ചിയിലുള്ള ലാബിലേയ്ക്ക് പരിശോധനയ്ക്കായി അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: