രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഉടമകള്‍ ഉള്ളത് കൊച്ചുകേരളത്തില്‍. ഇവിടെ ആകെ മൂന്നരക്കോടി ജനങ്ങള്‍ ഉള്ളതില്‍ 1.2 കോടി പേര്‍ക്ക് പാസ്പോര്‍ട്ട് ഉണ്ട്.
ജനസംഖ്യാകണക്കെടുത്താല് ഇന്ത്യയിലെ പത്താം സ്ഥാനത്താണ് കേരളം. ഇന്ത്യയില്‍ ആകെ 10.87 കോടി പാസ്പ്പോര്‍ട്ട് ഉടമകളേ ഉള്ളൂ. അതില്‍ പത്ത് ശതമാനത്തില്‍ അധികം പേര് കേരളത്തിലാണ്.
തൊഴിലിന് പോകുന്നവര്‍ക്ക് പുറമെ, ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന മലയാളികളുടെ എണ്ണം കൂടിയതാണ് പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണം കൂടാന്‍ കാരണമായത്.
2016ല്‍ കേരളത്തില്‍ നിന്നും വിദേശത്തേക്ക് പഠിക്കാന്‍ പോയിരുന്നവര്‍ 18428 പേര് മാത്രം ആയിരുന്നു. 2019ല്‍ അത് 30,948 ആയി. ഈ വര്‍ഷം അത് 40,000 ആയി.
കേരളത്തില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യവും ഇവിടുത്തെ സാമൂഹ്യ രാഷ്ട്രീയ കലുഷിതാന്തരീക്ഷവും മെച്ചപ്പെട്ട തൊഴിലിനും സമ്പാദ്യത്തിനും പുറത്തുപോകണമെന്ന സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: