ശബരിമല: ശബരിമലയില്‍ ഭക്തരെ ദുരിതത്തിലാക്കി ശൗചാലയങ്ങള്‍. നിലയ്ക്കല്‍ മുതല്‍ ശൗചാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗത്തിലും വെള്ളവും വൃത്തിയുമില്ലെന്ന് തീര്‍ത്ഥാടകര്‍ ആരോപിക്കുന്നു. ശൗചാലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് കണക്ഷന് പോലും ഇതുവരെ തയ്യാറാക്കിട്ടില്ല. ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മാളികപ്പുറങ്ങളാണ്. ഭൂരിഭാഗം തീര്‍ത്ഥാടകരും പണം നല്കി സ്വകാര്യ ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: