തിരുവനന്തപുരം: നവകേരള സദസിന്റെ പേരില്‍ കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളാക്കിയ ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും നടപടി അംഗീകരിക്കാനാകില്ലെന്ന് ഫെറ്റോ ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍.
പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച അക്കാദമിക് കലണ്ടര്‍ പ്രകാരം ഇന്ന് അധ്യയന ദിവസമല്ല. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണ് ശനിയും ഞായറും പ്രവൃത്തിദിനങ്ങളാക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍, തെരഞ്ഞെടുപ്പ് പോലെയുള്ള അടിയന്തരഘട്ടങ്ങളില്‍ മാത്രമാണ് ഇങ്ങനെ ചെയ്യാറുള്ളത്. മുഖ്യമന്ത്രി നവകേരള സദസിന്റെ പേരില്‍ നടത്തുന്ന സന്ദര്‍ശനത്തിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് മനസിലാകുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനത മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ പൊതുപണം ധൂര്‍ത്തടിച്ച് നടത്തുന്ന പ്രചാരണ മാമാങ്കത്തിന് ജീവനക്കാരെ നിര്‍ബന്ധപൂര്‍വം നിയോഗിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: