ശബരിമല: മണ്ഡലക്കാലത്ത് അയ്യപ്പന്റെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ. പരമ്പരാഗത രീതിയില്‍ എല്ലാ വ്രതാനുഷ്ഠാനങ്ങളും പിന്തുടര്ന്ന് ഇരുമുടിക്കെട്ടുമായാണ് കര്‍ണ്ണാടക സ്വദേശിയായ ശോഭാ കരന്ത്ലജെ മല ചവിട്ടാന്‍ എത്തിയത്.
അയ്യപ്പനെ കണ്ട് മനസ്സ് നിറഞ്ഞെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വിജയത്തിനായി പ്രാര്‍ത്ഥിച്ചെന്നും ശോഭാ കരന്ത്ലജെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പതിനെട്ട് പടികളും ചവുട്ടി അവര്‍ അയ്യപ്പെന്റെ അനുഗ്രഹം തേടി പ്രാര്‍ത്ഥിച്ചു. കേന്ദ്ര കൃഷി സഹമന്ത്രിയാണ് ശോഭാ കരന്ത്ലജെ. കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്യുന്നില്ലെന്നും ഇവിടെയുള്ളത് അഴിമതിയുടെ സര്‍ക്കാരാണെന്നും ശോഭാ കരന്ത്ലജെ പറഞ്ഞു. കേരള സര്‍ക്കാര്‍ കേന്ദ്രത്തിലെ ഫണ്ട് ശരിയായി ഉപോഗിക്കുന്നില്ലെന്നും ശോഭാ കുറ്റപ്പെടുത്തി. കേന്ദ്രഫണ്ട് വകമാറ്റിച്ചെലവ് ചെയ്യുന്നതിനാലാണ് കര്‍ഷകര്‍ കുഴപ്പത്തിലാകുന്നതെന്നും കേരളത്തിലെ പല സഹകരണബാങ്കുകള്‍ കുഴപ്പത്തിലാകുന്നതെന്നും ശോഭാ കരന്ത്ലജെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: