പുതുമന മനു നമ്പൂതിരി
(മാളികപ്പുറം മുന്‍ മേല്‍ശാന്തി)
സകല ഭേദഭാവത്തിനും അതീതമായി ‘നാം ഒന്ന്’ എന്ന തത്ത്വം പ്രാവര്‍ത്തികമാക്കുന്ന പുണ്യഭൂമിയാണ് ശബരിമല. നൈമിഷികമായ ജീവിതത്തില്‍ ഓരോരോ പ്രശ്നങ്ങളില്‍പ്പെട്ട് വലയുന്നവരാണ് നാം ഓരോരുത്തരും. പ്രശ്നങ്ങളില്‍നിന്നുള്ള രക്ഷയും സാന്ത്വനവും ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും ആത്മീയതയില്‍ അഭയം പ്രാപിക്കുന്നു.
കൃത -ത്രേത -ദ്വാപരങ്ങളില്‍ യാഗാദി കര്‍മ്മങ്ങള്‍ക്കും കഠിനമായ തപശ്ചര്യകള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. അതിലൂടെ നിരവധി വ്യക്തികള്‍ ഭഗവദ് സാക്ഷാല്‍ക്കാരം നേടിയിരുന്നു.
എന്നാല്‍ അധര്‍മ്മം കൊടികുത്തി വാഴുന്ന ഈ കലിയുഗത്തില്‍ ഇത്രയേറെ ത്യാഗപൂര്‍ണ്ണമായ കര്‍മ്മങ്ങളോ ക്രിയാവൈപുല്യമോ ഉള്ള യാഗങ്ങളോ ചെയ്യുക സുസാധ്യമല്ല. അതിനുള്ള ജ്ഞാനവും ക്ഷമയും വിവേകവും ഉള്ളവര്‍ വിരലില്‍ എണ്ണാനുള്ളവര്‍ മാത്രം.
അതിനാല്‍ നാമജപപ്രധാനമായ കലിയുഗം ശരണഘോഷ മുഖരിതമായ ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ജാതിമത ചിന്തയ്ക്ക് അതീതമായി ഏവരേയും ഒന്നിപ്പിക്കുന്ന മറ്റൊരു ദേവസ്ഥാനം ഇല്ല. സാമൂഹിക ഐക്യത്തിനും ആത്മീയ മുന്നേറ്റത്തിനും ശബരിമല തീര്‍ത്ഥാടനവും ക്ഷേത്രവും ജനങ്ങളുടെ ഇടയില്‍ ചെലുത്തുന്ന പ്രാധാന്യവും തീര്‍ത്ഥാടനത്തിന്റെ പൊരുള്‍ വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: