കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഗവ. നേഴ്‌സിംഗ് കോളേജ് ഉദ്ഘാടനത്തിന് ആശുപത്രി ജീവനക്കാരില്‍ നിന്ന് നിര്‍ന്ധിത പിരിവെന്ന് ആക്ഷേപം, ആശുപത്രി സൂപ്രണ്ട് രേഖാമൂലം പിരിവ് ആവശ്യപ്പെട്ടതാണ് വിവാദമായത്.
ഇന്നലെയായിരുന്നു ഉദ്ഘാടനം. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആയിരുന്നു ഉദ്ഘാടകന്‍. ചടങ്ങ് നടത്തുന്നതിന് 55,000 രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കിയത്. ഈ തുക കണ്ടെത്താനാണ് സൂപ്രണ്ട് പിരിവിന് സര്‍ക്കുലര്‍ ഇറക്കിയത്.
ഡോക്ടര്‍മാര്‍ അടക്കം ഗസറ്റഡ് റാങ്കില്‍ ഉള്ളവര്‍ ആയിരം രൂപ വീതവും മറ്റ് സ്ഥിരം ജീവനക്കാര്‍ 500 രൂപ വീതവും താത്കാലിക ജീവനക്കാര്‍ 200 രൂപ വീതവും പിരിവ് നല്‍കാനായിരുന്നു നിര്‍ദേശം. നേഴ്‌സിംഗ് കോളേജ് തുടങ്ങുന്നത് ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് പിന്നിലായുള്ള ഡയറ്റ് കെട്ടിടത്തിലാണ്.
മദര്‍ ആശുപത്രിയായി താലൂക്ക് ആശുപത്രി കാട്ടിയാണ് നേഴ്‌സിംഗ് കോളേജ് തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങ് ആശുപത്രിയില്‍ വച്ച് നടത്താന്‍ മന്ത്രിയും നഗരസഭ കമ്മിറ്റിയും തീരുമാനം എടുക്കുകയായിരുന്നു. ഇതിന്റെ അനുന്ധ ചെലവുകള്‍ തങ്ങള്‍ വഹിക്കേണ്ട ഉത്തരവാദിത്തം ഇല്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. എച്ച്എംസി ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയ പ്രകാരം ആണ് അറിയിപ്പ് നല്‍കിയതെന്നാണ് സൂപ്രണ്ട് പറയുന്നത്.
നഴ്‌സിംഗ് കോളേജ് ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര: കൊട്ടാരക്കര ഗവ. നഴ്‌സിംഗ് കോളേജ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷനായി. സീ പാസ് ഡയറക്ടര്‍ പി. ഹരികൃഷ്ണന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, പഞ്ചായത്ത് പ്രസിന്റുമാരായ പി.എസ്. പ്രശോഭ, ആര്‍. പ്രശാന്ത്, ബിന്ദു.ജി.നാഥ്, വി.കെ. ജ്യോതി, ബിജു എബ്രഹാം, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വനജ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാസ്ഡ് സ്റ്റഡീസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാ
ണ് കോളേജ് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: