തിരുവനന്തപുരം: നെല്‍ കര്‍ഷകരുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ കാല താമസം അനുഭവപ്പെട്ടെന്ന് സമ്മതിച്ച് മന്ത്രി ജി.ആര്. അനില്‍. വായ്പ തിരിച്ചടയ്ക്കാന്‍ കാലതാമസം നേരിട്ടെങ്കിലും കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആലപ്പുഴ തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സിബില്‍ സ്കോറിനെ പിആര്‍എസ് വായ്പ ഒരുതരത്തിലും ബാധിച്ചിട്ടില്ല. 800ന് മുകളില്‍ മികച്ച സിബില്‍ സ്കോര്‍ മരിച്ച കര്ഷകനുണ്ടായിരുന്നു.
2018-19വരെയുള്ള സപ്ലൈകോയുടെ ഓഡിറ്റ് പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഒന്നില്‍ പോലും കേന്ദ്ര വിഹിതം പൂര്‍ണമായി കിട്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നെല്ല് സംഭരിച്ച വകയില്‍ ഈ വര്‍ഷം ആഗസ്ത് 14ന് ലഭിച്ച 34.3കോടി രൂപയാണ് ഒടുവില്‍ കിട്ടിയ കേന്ദ്ര വിഹിതമെന്നും അദ്ദേഹം പറഞ്ഞു.
2023-24 വര്‍ഷത്തെ ഒന്നാംവിളയില്‍ ഇതുവരെ 30,841 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. നെല്ല് സംഭരണ വില പിആര്‍എസ് വായ്പയായി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു തുടങ്ങിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: