കൊച്ചി :ടൈറ്റാനിയം അഴിമതി കേസ് അന്വേഷണത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ചെങ്കിലും കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കാന്‍ മതിയെന്ന് കേരള ഹൈക്കോടതി. കേസ് അന്വേഷണത്തിനായി മതിയായ ആളുകള്‍ ഇല്ലെന്നും തിരക്കുകളുണ്ടെന്നും അറിയിച്ചെങ്കിലും ഹൈക്കോടതി അന്വേഷണം സ്ിബിഐക്കു തന്നെ കൈമാറുകയായിരുന്നു.
ആറ് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐക്കിത് പുലിവാല് പിടിച്ച കേസാണ്. 20 വര്‍ഷത്തോളം പഴക്കമുണ്ട് കേസിന്. അതുകൊണ്ടുതന്നെ തെളിവുകളും മറ്റും ശേഖരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ആറ് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പരാതിക്കാരന് സിബിഐക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കാനും സാധിക്കും.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡില്‍ മാലിന്യ നിയന്ത്രണ പ്ലാന്റിന് വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുന്‍ ജീവനക്കാരനും യൂണിയന് നേതാവുമായിരുന്ന എസ്. ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട കോടതി രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതില്‍ സംസ്ഥാന ഏജന്‍സിക്ക് പരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടത്. വി.കെ. ഇബ്രാഹിംകുഞ്ഞ്, ഉമ്മന്‍ചാണ്ടി, രമേശ് ന്നിത്തല എന്നിവര്‍ കേസിലെ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: