ഡെറാഡൂണ്‍ : ചാര്‍ധാം പാതയുടെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. തൊഴിലാളികള്‍ അഞ്ച് ദിവസമായി തുരങ്കത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും കൃത്യമായി എത്തിച്ചു നല്‍കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി യുഎസ് നിര്‍മിത ഡ്രില്ലിങ് മെഷീനായ ആഗര്‍ എത്തിച്ചിട്ടുണ്ട്.
മണിക്കൂറില്‍ ശരാശരി 3 മീറ്റര്‍ ദൂരം തുരക്കാന്‍ ഈ മെഷീനിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സഹായത്താല്‍ തുരങ്ക അവശിഷ്ടങ്ങള്‍ക്കിടയില്‍ വലിയ പൈപ്പുകള്‍ സ്ഥാപിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ തായ്ലന്ഡ്, നോര്‍വ്വേ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘവും ഒപ്പം ചേര്‍ന്നിട്ടുണ്ട്. 2018ല്‍ തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പടുത്തിയവരാണ് ഇവര്‍.
ഹരിദ്വാറില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിച്ച സ്റ്റീല്‍ കുഴല്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഏതാനും മീറ്റര്‍ കടത്തിവിട്ടെങ്കിലും കൂടുതല്‍ മുന്നോട്ടു പോയില്ല. യന്ത്രത്തിനും കേടുപറ്റി. ഇതിനെ തുടര്‍ന്നണ് ആഗര്‍ സ്ഥലത്ത് എത്തിച്ചിരിക്കുന്നത്. തൊളിലാളികള്‍ക്ക് സുരക്ഷിതരാണെന്നും ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. കുടുങ്ങി കിടക്കുന്നവരുടെ മനസ്സാന്നിധ്യമാണ് പ്രധാനം. അത് വര്‍ധിപ്പിച്ച് രക്ഷപ്പെടുമെന്ന പ്രതീക്ഷ നിലനിര്‍ത്താനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: