അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. വാട്ട്സ്ആപ്പ് കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള ലക്ഷ്യങ്ങൾ ഇനിയും തുടർന്നുകൊണ്ടിരിക്കുകയാണ് മെറ്റ. ഇപ്പോഴിതാ രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യുന്നതിനുള്ള പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ആൻഡ്രോയിഡിലെ വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഇനി മുതൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യുന്നതിനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും.രഹസ്യ ചാറ്റുകൾ തുറക്കുന്നതിനായി ചാറ്റ് ലിസ്റ്റിൽ താഴേക്ക് സൈ്വപ്പ് ചെയ്താൽ മാത്രം മതിയാകും. എന്നാൽ കോഡ് നൽകുന്നതോടെ ഈ ചാറ്റുകൾ ഹൈഡ് ചെയ്യും.
രഹസ്യകോഡുകൾ ഉൾപ്പെടുത്തുന്നതിനായി മെനുവിൽ ചാറ്റ് ലോക്ക് സെറ്റിംഗ്സ് ഓപ്പൺ ആക്കുക. ലോക്ക് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്ത ശേഷം രഹസ്യ കോഡ് നൽകാവുന്നതാണ്. ഓർത്തിരിക്കാനാകുന്ന രഹസ്യ കോഡ് ആകണം നൽകേണ്ടത്. കൂടാതെ സെർച്ച് ഓപ്ഷൻ ഉപയോഗിച്ച് ഈ ചാറ്റ് കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: