പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനുമാനിലെ ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്ന ഗാനം പുറത്തിറങ്ങി. കൃഷ്ണകാന്തിന്റെ വരികളിലൂടെയാണ് തമാശക്കാരനും അതേസമയം സാഹസികനുമായ ഹനുമാനെ ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ശിശുദിനത്തിൽ റിലീസ് ചെയ്ത ഈ സിംഗിളിലെ ഹനുമന്റെ ശക്തികൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതോടൊപ്പം അവരെ ആകർഷിക്കുന്നതുകൂടിയാണ്. തേജ സജ്ജ നായകനായെത്തുന്ന ‘ഹനു-മാൻ’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.
വിഎഫ്എക്സ് വലിയ രീതിയിൽ ആവശ്യമുള്ള ‘ഹനുമാൻ’ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ആദ്യ ചിത്രമാണ്. ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. സിനിമയുടെ ആശയം സാർവത്രികമായതിനാൽ, ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധ്യതയുണ്ട്. പ്രശാന്ത് വർമ്മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം ശ്രീമതി ചൈതന്യയാണ് അവതരിപ്പിക്കുന്നത്.
വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലും എത്തുന്ന ഈ ചിത്രത്തിൽ അമൃത അയ്യരാണ് നായിക. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്രയാണ് ഛായാഗ്രാഹകൻ.
അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം എസ് ബി രാജു തലാരി കൈകാര്യം ചെയ്യും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
തിരക്കഥ: സ്ക്രിപ്റ്റ്സ്വില്ലെ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അസ്രിൻ റെഡ്ഡി, ലൈൻ പ്രൊഡ്യൂസർ: വെങ്കട്ട് കുമാർ ജെട്ടി, അസോസിയേറ്റ് പ്രൊഡ്യൂസർ: കുശാൽ റെഡ്ഡി & പുഷ്പക് റെഡ്ഡി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: