കോഴിക്കോട്: മുസ്ലീം പ്രീണനം ലക്ഷ്യമിട്ടുളള കോണ്‍ഗ്രസിന്റെ പാലസ്തീന് ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് ബീച്ചില്‍ തന്നെ നടക്കും. നവകേരള സദസിന്റെ വേദിയില്‍ നിന്ന് 100 മീറ്റര്‍ മാറി പാലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് സ്ഥലം അനുവദിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്കി.
മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡന്റുമായും സംസാരിച്ചതാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്.ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്.
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ വരുന്ന ഈ മാസം 23ന് കോണ്‍ഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീന് ഐക്യദാര്‍ഡ്യ റാലിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്നാണ് ജില്ല ഭരണകൂടം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ 16 ദിവസം മുമ്പ് വാക്കാല്‍ അനുമതി കിട്ടിയ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആര് തടഞ്ഞാലും ബീച്ചില്‍ റാലി നടത്തുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: