ടെല്‍ അവീവ്: പലസ്തീന് അതോറിറ്റിയെ (പിഎ) പുറത്താക്കി ഗാസ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിന്റെ പാര്‍ലമെന്റ് മന്ദിരം ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പിടിച്ചെടുത്തു.
ഇസ്രായേല്‍ സൈന്യത്തിന്റെ എലൈറ്റ് ഗോലാനി ബ്രിഗേഡ് തിങ്കളാഴ്ച ഹമാസ് പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തതായി ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ഐഡിഎഫ് സൈനികര്‍ ഇസ്രായേല്‍ പതാക വീശുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Picture circulating online shows troops of the IDF's Golani Brigade inside Gaza's parliament building in Gaza City, after capturing the site. pic.twitter.com/daxuEw0FEx
— Emanuel (Mannie) Fabian (@manniefabian) November 13, 2023
ഒക്ടോബര്‍ 27ല്‍ കരയുദ്ധം ആരംഭിച്ച ശേഷം ഐഡിഎഫ് ഗാസയില്‍ സ്ഥിരമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും സൈന്യം വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ പ്രധാന ആശുപത്രികളെ ഹമാസ് തങ്ങളുടെ കമാന്‍ഡ് സെന്ററുകളായി ഉപയോഗിക്കുന്നതായും എന്‍ക്ലേവിന്റെ തെക്കന്‍ ഭാഗത്തേക്ക് മാറാന്‍ സിവിലിയന്മാരോട് ആവശ്യപ്പെട്ടതായും ഐഡിഎഫ് അറിയിച്ചു.
EXCLUSIVE RAW FOOTAGE: Watch IDF Spokesperson RAdm. Daniel Hagari walk through one of Hamas' subterranean terrorist tunnels—only to exit in Gaza's Rantisi hospital on the other side.
Inside these tunnels, Hamas terrorists hide, operate and hold Israeli hostages against their… pic.twitter.com/Nx4lVrvSXH
— Israel Defense Forces (@IDF) November 13, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: