മമ്മൂട്ടിയെ പറ്റി സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.മമ്മൂക്കയുടെ പേര് ഇവിടെ ഉച്ഛരിക്കരുത്, ഒരു അപൂര്‍വ ജന്മമാണ് സുരേഷ് ഗോപി;മോഹന്‍ലാലിനും അതുപോലെയാവാന്‍ പറ്റില്ല.മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിനിടയില്‍ ഡയറ്റ് എന്തെങ്കിലും നോക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുരേഷ് ഗോപി. സിനിമക്കായി ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം പറയുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം മിണ്ടരുത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മമ്മൂട്ടി ഒരു അപൂര്‍വ ജന്മമാണെന്നും മോഹന്‍ലാലിന് പോലും അങ്ങനെയാവാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമാ താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിന് വേണ്ടി ഭക്ഷണ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്തവരായിരിക്കും ഭൂരിഭാഗവും. മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് അതിനു ഏറ്റവും വലിയ ഉദാഹരണവും. ഇപ്പോഴിതാ തന്റെ ഡയറ്റിനെപ്പറ്റി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഡയറ്റ് ഒട്ടുമില്ലാത്ത ഏകജീവി ഈ ലോകത്തില്‍ താനാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഒരു നടനെ സംബന്ധിച്ച് ശരീരം ആണ് അവന്റെ ആയുധം എന്ന മമ്മൂട്ടിയുടെ പരാമര്‍ശം ഓര്മിപ്പിച്ചപ്പോള് ഭക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ മമ്മൂക്ക എന്ന് പറയുന്ന നടന്റെ പേര് ഇവിടെ ഉച്ഛരിക്കരുതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അത് ഒരു അപൂര്‍വ ജന്മമാണ്. അങ്ങനെയൊന്നും ലോകത്ത് ആര്‍ക്കും പറ്റില്ല. വലിയ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനും പറ്റില്ല അതുപോലെയാവാന്‍, സുരേഷ് ഗോപി പറഞ്ഞു. അടുത്ത സിനിമക്ക് വേണ്ടി ഭാരം കുറക്കണം, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ചോദ്യത്തിന് തനിക്ക് പറ്റില്ലെന്നും ആ ഉപദേശം വേണ്ടെന്ന് വെക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: