ഗുരുവായൂര്‍: കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തില്‍ പണി പൂര്‍ത്തിയാക്കിയ ഗുരുവായൂര്‍ മേല്‍പ്പാലം ഇന്ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മേല്‍പ്പാലം നിര്‍മിച്ച തൊഴിലാളികള്‍ക്ക് ഇന്നലെ വൈകിട്ട് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ പ്രത്യേകം വിരുന്ന് ഏര്‍പ്പെടുത്തി.
ഉദ്ഘാടനത്തിന്റെ തലേദിവസമായ ഇന്നലെ പൊതുജനങ്ങള്‍ക്ക് പാലത്തിലൂടെ നടന്ന് കാണാനുള്ള അവസരവും ഒരുക്കി.
ഇന്ന് നാടമുറിക്കലിനു ശേഷം പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ്സില്‍ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. ബസ്സില്‍ പൊതു ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: