ടിപ്പുസുല്‍ത്താനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ സംഘര്‍ഷാവസ്ഥ. ബെല്‍ഗാവി ജില്ലയിലെ ചിക്കോടി ടൗണിലാണ് സംഘര്‍ഷം.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊലീസ് സുരക്ഷാനടപടികള്‍ ശക്തമാക്കി. വാട്സാപില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസില്‍ സമ്മര്‍ദ്ദമുണ്ട്.
ഡപ്യൂട്ടി എസ് പി സി.ബി. ഗൗദറും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനല്‍ വരെ നീളുന്ന അഖണ്ഡഭാരതം എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രചരിക്കുകയാണ്. അഖണ്ഡഭാരതം എന്ന പേരില്‍ പുതിയ ഭൂപടങ്ങളും പ്രചരിക്കുന്നുണ്ട്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വര്‍ഗ്ഗീയ കലാപം ഉണ്ടായേക്കുമെന്ന ആശങ്കയും ഇവിടെയുണ്ട്.
ഈ പ്രശ്നത്തില്‍ ചിക്കൊടി പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: