കോട്ടയം: ഉത്സവ സീസണില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് കച്ചവടക്കാര്‍. ആഘോഷ നാളുകളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പൈനാപ്പിളിന് വന്‍വിലയാണ് ഈടാക്കുന്നത്.
കര്‍ഷകരില്‍ നിന്ന് ഇവര്‍ പൈനാപ്പിള്‍ വാങ്ങുന്നത് ഗ്രേഡ് അനുസരിച്ച് 40-42 രൂപയ്ക്കും ഇടത്തരം പൈനാപ്പിളിന് 25-30 രൂപയ്ക്കുമാണ്. എന്നാല്‍ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് വാങ്ങുന്ന പൈനാപ്പിള്‍ കച്ചവടക്കാര്‍ വിറ്റഴിക്കുന്നത്. ദീപാവലിയും വിവാഹവും ഒക്കെ മുന്നില്‍ കണ്ടാണ് ഈ വില വര്‍ധിപ്പിക്കല്‍.
കോട്ടയം മാര്‍ക്കറ്റില്‍ ഒരു കിലോ പൈനാപ്പിള്‍ 85 മുതല്‍ 100 രൂപയ്ക്ക് വരെയാണ് ഗ്രേഡ് അനുസരിച്ച് വിറ്റഴിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്ന ജില്ലയില്‍ പൈനാപ്പിളിന് ക്ഷാമം ഇല്ലെന്നിരിക്കെ കൃത്രിമ വിലക്കയറ്റമാണ് കച്ചവടക്കാര്‍ സൃഷ്ടിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ശന പരിശോധന ഇല്ലാത്തതാണ് തോന്നുപടി വിലയുയര്ത്താന് കാരണം. കര്‍ഷകരില്‍ നിന്ന് 40-42 രൂപയ്ക്ക് വാങ്ങുന്ന പൈാനാപ്പിള്‍ ഇരട്ടിയിലധികം വിലയ്ക്ക് വിറ്റഴിച്ച് കൊള്ളലാഭം കൊയ്യുകയാണ് കച്ചവടക്കാര്‍. ഉപഭോക്താവിനും വിപണിയിലെ യഥാര്‍ത്ഥ വിലയെക്കുറിച്ച് ധാരണയില്ലെന്നും അവരും കബളിപ്പിക്കപ്പെടുകയാണെന്നും കര്‍ഷകര്‍ പറയുന്നു.
ഒരു കിലോ ഗ്രേഡ് ഗ്രീന്‍ വാഴക്കുളം പൈനാപ്പിളിന് ഇന്നലത്തെ വില 42 രൂപയും പച്ചയ്ക്ക് 40 രൂപയും പാകമായ പൈനാപ്പിളിന് 42 രൂപയുമാണ് വിപണി വില. ഉത്സവകാലത്ത് പരിശോധന കര്‍ശനമാക്കേണ്ട ലീഗല്‍ മെട്രോളജി വകുപ്പ് ഈ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം എബി
ഐപ്പ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: