ഒട്ടാവാ: സിഖ് ഭീകര സംഘടനയുടെ ഭീഷണി കണക്കിലെടുത്ത് കാനഡ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അറിയിച്ചു. ഖാലിസ്ഥാന്‍ ഭീകരനും നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് മേധാവിയുമായ ഗുര്‍പത്വന്ത് സിങ് പന്നുവാണ് ഏതാനും ദിവസം മുന്‍പ് ഭീഷണി മുഴക്കിയത്. 19-ാം തീയതി മുതല്‍ ആരും എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ കയറരുതെന്നായിരുന്നു ഭീഷണി. 19ന് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം അടഞ്ഞു കിടക്കുമെന്നും ഭീഷണി മുഴക്കി. ഇയാളുടെ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്നും കാനഡ വിലയിരുത്തി.
വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണിയെക്കുറിച്ച് അന്വേഷണത്തിനുത്തരവിട്ടതായും കാനഡ വ്യക്തമാക്കി. പന്നൂന്റെ ഭീഷണിക്ക് അക്രമലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും കാനഡയിലെ ഭാരതത്തിന്റെ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്വര്മയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: