ബെംഗളൂരു: സഹപാഠിയെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ കേസെടുത്തു. കര്‍ണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്.
കുറുബ സമുദായത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ പിതാവ് ഒക്ടോബര്‍ 29 ന് നല്കിയ പോലീസ് പരാതിയില്‍ ചിത്രദുര്‍ഗജില്ലയിലെ പരശുറാംപുരയില് നിന്നുള്ള പിതാവും മകനും തന്റെ കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചതായി ആരോപിച്ചിരുന്നു. ചാലക്കരെ താലൂക്കിലെ പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ചോദ്യം ചെയ്തതായും ഇതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പരാതിക്കാരന് പറഞ്ഞു. അടുത്തിടെ ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടി വിസമ്മതിച്ചുവെന്നും പരാതിയില്‍ പറയുന്നു.
കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍, മകന് നിസ്കരിക്കുന്നതിന്റെ ഫോട്ടോകളും ഇസ്ലാമിക തൊപ്പികളും അതില്‍ കണ്ടെത്തി.പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍, കൂടെ പഠിക്കുന്ന ആണ്‍കുട്ടിയും അവന്റെ പിതാവും മകനെ ചിത്രദുര്‍ഗ ജില്ലയിലെ വിവിധ മുസ്ലീം പള്ളികളില്‍ കൊണ്ടുപോയി അനുവാദമില്ലാതെ ഇസ്ലാംമതവുമായി ബന്ധപ്പെട്ട ക്ലാസ്സുകളില്‍ ഉള്പെടുത്തിയതായികണ്ടെത്തി.
പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന് സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് ഉണ്ടെന്നും മറ്റ് കുടുംബവുമായി സൗഹൃദത്തിലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇരുഭാഗത്തുനിന്നും മൊഴികള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
2022-ലെ നിയമത്തിലെ സെക്ഷന്‍ 5 (തെറ്റായ ചിത്രീകരണം, ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വശീകരിക്കല്‍ അല്ലെങ്കില്‍ വിവാഹ വാഗ്ദാനം എന്നിവയിലൂടെ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയല്‍) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇരയില്‍ നിന്നും പ്രതികളില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്ന് ചിത്രദുര്ഗഎസ്പി ധര്‍മേന്ദ്ര കുമാര്‍ മീണ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: