തിരുവനന്തപുരം: ഇപോസ് മെഷീന്‍ സര്‍വര്‍ തകരാറിലായതോടെ സംസ്ഥാനത്ത് രാവിലെ മുതല്‍ റേഷന്‍ വിതരണം തടസപ്പെട്ടു.രാവിലെ 8 മണി മുതല്‍ തന്നെ കടകള്‍ തുറന്നെങ്കിലും ഇപോസ് മെഷീന്‍ അപ്പോള്‍ തന്നെ പണിമുടക്കി.
സെര്‍വര്‍ തകരാറെന്ന് ഐടി സെല്ലില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. ഉടനടി പരിഹരിക്കുമെന്ന ഉറപ്പില്‍ കുറച്ചുനേരം കാത്ത് നിന്നെങ്കിലും ഉപഭോക്താക്കള്‍ നിരാശരായി മടങ്ങി
കേരള സ്റ്റേറ്റ് ഐ ടി മിഷന്റെ കീഴിലുള്ള ഡാറ്റാ സെന്ററിലെ ആധാര്‍ ഒതന്റിക്കേഷനു സഹായിക്കുന്ന എ യു എ സര്‍വറില്‍ ഉണ്ടായ തകരാര്‍ കാരണം ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖേനയുള്ള റേഷന്‍ വിതരണത്തില്‍ തടസം നേരിടുന്നു. പരിഹരിക്കുന്നതിന് ഐ ടി മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ സാങ്കേതിക സംഘം ശ്രമിച്ചുവരികയാണ്. അതിനാല്‍ വെള്ളിയാഴ്ച ഉച്ചയ്‌ക്കു ശേഷം റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല എന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
കഴിഞ്ഞമാസം അവസാനവും സമാനരീതിയില്‍ മെഷീന്‍ തകരാറിലായി വിതരണം നിന്നതാണ്. വാങ്ങാനാകാത്തവര്‍ക്കായി ഒക്ടോബറിലെ റേഷന്‍ വാങ്ങാനുള്ള സമയം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: