ന്യൂഡല്‍ഹി: 2026ഓടെ ഇന്ത്യയില്‍ ഓള്‍ഇലക്ട്രിക് എയര്‍ ടാക്സി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ ഗ്ലോബ് എന്റര്‍പ്രൈസസും അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷനും ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്.
പൈലറ്റടക്കം അഞ്ച് യാത്രക്കാര്‍ക്ക് 160 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാകുന്ന രീതിയിലാണ് ‘മിഡ്നൈറ്റ്’ ഇവിമാനങ്ങള് സജ്ജമാക്കുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. കാറില്‍ 60 മുതല്‍ 90 മിനിറ്റ് വരെ സമയം എടുക്കുന്ന യാത്രയ്ക്ക് എയര്‍ കാറില്‍ ഏഴ് മിനിറ്റ് മതിയാകുമെന്നാണ് കമ്പനികളുടെ വാദം.
പദ്ധതി നടപ്പാക്കണമെങ്കില്‍ അധികൃതരുടെ അനുമതി വേണം. ചെലവ് കുറഞ്ഞ രീതിയില്‍ പദ്ധതി അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും വ്യാഴാഴ്ച അറിയിച്ചു. പൈലറ്റുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനായി രണ്ട് കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: