കൊച്ചി: മറ്റു സംസ്ഥാനങ്ങള്‍ക്ക് കിട്ടാത്ത ഗ്രാന്റുകള്‍ കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ. വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
ഉദാഹരണത്തിന് 15-ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശ പ്രകാരമുള്ള റവന്യൂ കമ്മി ഗ്രാന്റ്. വരുമാനക്കമ്മിയുള്ള സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഗ്രാന്റാണിത്. 53137 കോടി രൂപയാണ്, കേരളത്തിന് വരുമാനക്കമ്മി നികത്താനുള്ള ഗ്രാന്റായി ലഭിച്ചത്. ലക്കും ലഗാനുമില്ലാതെ കടം വാങ്ങി, ചെലവ് നിയന്ത്രിക്കാതെ ചെലവാക്കി. അങ്ങനെ റവന്യൂക്കമ്മിയുണ്ടായി. അങ്ങനെ 18 സംസ്ഥാനങ്ങളില്‍ കേന്ദ്രം ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കേരളത്തിനാണ്. അതേസമയം ദരിദ്ര സംസ്ഥാനമാണ് ഒഡീഷ. കേരളത്തിനെ അപേക്ഷിച്ച് വളരെ വളരെ പിന്നാക്കം. അവര്‍ക്ക് റവന്യൂക്കമ്മി(വരുമാനക്കമ്മി) ഗ്രാന്റ് ഇല്ല. ധൂര്‍ത്തൊന്നുമില്ലാതെ സാമ്പത്തികകാര്യങ്ങള്‍ ഭംഗിയായി കൈാര്യം ചെയ്ത് അവര്‍ സാമ്പത്തികനില ഭദ്രമായി നിലനിര്‍ത്തുന്നു. ധൂര്‍ത്തില്ല, അഞ്ചു കൊല്ലത്തിലുള്ള ശമ്പള പരിഷ്ക്കരണമില്ല. അങ്ങനെ സാമ്പത്തികനില ഭദ്രമായി നിലനിര്‍ത്തുന്നതിനാല്‍ അവര്‍ക്ക് വരുമാനക്കമ്മി ഗ്രാന്റില്ല. ഇത് അവിടെ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമാണ്. അവിടുത്തെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് കേരളത്തിന് കിട്ടുന്നു, ഒഡീഷയക്കും മറ്റു പല സംസ്ഥാനങ്ങള്‍ക്കും കിട്ടുന്നില്ല, കേരളം ദുര്‍വ്യയം നടത്തി ഗ്രാന്റ് വാങ്ങുന്നു.അതിനാല്‍ കേരളത്തെ പോലെ നാമും ചെയ്യണം എന്നാണ്. കേരളത്തെ ന്യായീകരിക്കുന്നവര്‍ ഇങ്ങനെ കേരളത്തിന് അധികമായി ലഭിച്ച 53137 കോടിയുടെ കാര്യം പറയുന്നേയില്ല.
കേരളത്തിന്റെ ധനകാര്യ അവസ്ഥ ഇടിച്ചു നിന്നിരിക്കുകയാണ്. വെള്ളാനകളുടെ നാട്ടില്‍ എന്ന സിനിമയില്‍ പപ്പുവിന്റെ കഥാപാത്രം പറയുന്നതുപോലെ ചെറിയ സ്പാനര്‍ കൊണ്ടോ, വലിയ സ്പാനര്‍ കൊണ്ടോ അത് പരിഹരിക്കാനാവില്ല. വലിയ ക്രെയിന്‍ കൊണ്ടുവന്ന് പൊക്കേണ്ടതായിട്ടുവരും. അത്രയും ഗുരുതരമാണ് കേരളത്തിന്റെ സാമ്പത്തിക അവസ്ഥ. ഇക്കാര്യം ഗതികേടു കൊണ്ട് ചീഫ് സെക്രട്ടറിക്കു തന്നെ ഹൈക്കോടതിയില്‍ പറയേണ്ടിവന്നു, വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: