മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാജീവിതം തുടങ്ങി ചലച്ചിത്രലോകത്തെത്തിയ പ്രതിഭയാണ് വ്യാഴാഴ്ച വിടപറഞ്ഞ കലാഭവന്‍ മൊഹമ്മദ് ഹനീഫ്.110-ലധികം സിനിമകളില്‍ അഭിനയിച്ചു. ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്റെ കഥാപാത്രം ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്ക്കുന്നു.
ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.
എറണാകുളത്തെ മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. ചെറുപ്പം മുതലേ മിമിക്രിയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. സ്കൂള്‍ പഠനകാലത്ത് മിമിക്രി ചെയ്തിരുന്ന ഹനീഫ് പിന്നീട് നാടകരംഗത്ത് സജീവമായി. കലാഭവന്‍ എന്ന പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പില്‍ ചേര്‍ന്നത് കരിയറിലെ നാഴികക്കല്ലായിരുന്നു. നെടുമുടി വേണുവിനെയും രാഘവനെയും അനുകരിക്കുന്നതില്‍ പ്രശസ്തനായ ഹനീഫ്, സ്റ്റേജ് പ്രോഗ്രാമുകള്‍ക്കായി ട്രൂപ്പിനൊപ്പം പര്യടനം നടത്തിയതിന് ശേഷം ജനപ്രീതി നേടുകയും ട്രൂപ്പിലെ പ്രധാനികളിലൊരാളാകുകയും ചെയ്തു.
താമസിയാതെ ഹനീഫ് സിനിമയിലേക്ക് കടന്നു. ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്.’തെങ്കാശിപട്ടണം’, ‘പാണ്ടിപ്പട’, ‘ചോട്ടാ മുംബൈ’, ‘ഉസ്താദ് ഹോട്ടല്‍’, ‘മഹാരാജാ ടാക്കീസ്’, ‘ദൃശ്യം’ തുടങ്ങിയ സിനിമകളില്‍ ഹനീഫ് ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖം കൂടിയായിരുന്നു . ‘മിന്നുകെട്ട്’, ‘നാദസ്വരം’ തുടങ്ങിയ സീരിയലുകളിലെ വേഷങ്ങള്‍ താരത്തെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. ‘അബിസ് കോര്‍ണര്‍’, ‘കോമഡിയും മിമിക്സും പിന്നെ ഞാനും’, ‘മനസ്സിലൊരു മഴവില്ല്’, ‘തില്ലാന തില്ലാന’ തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ ഷോകളുടെ ഭാഗമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: