ഗുവാഹത്തി: ഹിന്ദുസംന്യാസിമാര്ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ ആസാമിലെ കോണ്‍ഗ്രസ് എംഎല്‍എ അഫ്താബുദ്ദീന്‍ മൊല്ല അറസ്റ്റിലായി. ക്ഷേത്രപുരോഹിതന്മാരെയും സംന്യാസിമാരെയും അപമാനിച്ച് സംസാരിച്ചതിന്റെ പേരിലാണ് അറസ്റ്റ്. സെക്ഷന്‍ 295(എ), 153 എ(1)(ബി), 505(2) എന്നിവ പ്രകാരമാണ് ദിസ്പൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് ഡിജിപി ജി.പി. സിങ് സ്ഥിരീകരിച്ചു.
ദിസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഡിജിപി പറഞ്ഞു. നവംബര്‍ 4ന്, ഗോള്‍പാറ ജില്ലയില്‍ നടന്ന ഒരു പൊതുയോഗത്തില്‍, അഫ്താബ് ഉദ്ദീന്‍ മൊല്ല വിവാദപ്രസംഗം ചെയ്തത്. എവിടെ ബലാത്സംഗം നടന്നാലും, സംന്യാസിയോ ക്ഷേത്രപൂജാരിയോ അതിലുണ്ടാകുമെന്നും ഹിന്ദു പൂജാരിമാര്‍ ചെയ്ത പാപങ്ങള്‍ മറച്ചുവയ്ക്കാനാണ് അവര്‍ മുസ്ലീങ്ങളെ കുറ്റപ്പെടുത്തതെന്നുമായിരുന്നു മൊല്ലയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍.
ഗുവാഹത്തിയിലെ ഭേതപാറ സ്വദേശി ദീപക് കുമാര്‍ ദാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. എംഎല്‍എ മനഃപൂര്‍വം ഹിന്ദു-മുസ്ലിം സ്പര്‍ധ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് ആസാം കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപന്‍ ബോറ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: