ശബരിമലയിൽ പുഷ്പാഭിഷേകത്തിന് പൂക്കളെത്തിക്കാൻ ഉത്തരേന്ത്യൻ കരാറുകാരൻ. ഗുജറാത്തിൽ നിന്നുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ നിതിൻ ധനപാലൻ കമ്പനിക്കാണ് കരാർ ലഭിച്ചത്. ഇ-ടെൻഡർ വഴി നടന്ന ലേലത്തിൽ 1,46,55,555 രൂപയ്ക്കാണ് ഗുജറാത്ത് കമ്പനി കരാർ നേടിയത്. 18 ശതമാനം ജിഎസ്ടിയും ഇഎംടിയും നൽകണം. ഇതോടെ ആകെ അടയ്ക്കേണ്ട തുക ഒരു കോടി 80 ലക്ഷമായി ഉയരും.
കഴിഞ്ഞ വർഷം വരെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു അഭിഷേകത്തിനുള്ള പൂക്കളെത്തിയിരുന്നത്. ആദ്യമായാണ് ഉത്തേന്ത്യയിൽ നിന്ന് പൂക്കളെത്തുന്നത്.
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് പുഷ്പാഭിഷേകം. താമര, ജമന്തി, അരളി, തുളസി, മുല്ല, കൂവളം തുടങ്ങിയവയുടെ പൂക്കളും ഇലകളുമാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഓരോ ദിവസത്തെ പൂജയ്ക്ക് ആവശ്യമായ പൂക്കൾ പമ്പയിൽ എത്തിച്ച് ട്രാക്ടർ വഴി സന്നിധാനത്തേക്ക് എത്തിക്കുകയാണ് പതിവ്. വൈകുന്നേരം ഏഴ് മണി മുതൽ രാത്രി 9.30 വരെയാണ് അയ്യപ്പന് പുഷ്പാഭിഷേകം നടത്തുന്നത്. സീസണിൽ പടിപൂജ ഉണ്ടാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: