ബെംഗളൂരു: കര്‍ണാടക സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കെത്തിയെ വിദ്യാര്‍ത്ഥിനിയോട് താലി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായി ആരോപണം. കലബുര്‍ഗിയിലാണ് സംഭവം. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് സംഭവം. പരീക്ഷയിലെ ചോദ്യങ്ങളേക്കുറിച്ചുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലാണ് പുതിയ ആരോപണം. താലി, കമ്മല്‍, മാല, പാദസരം, വള, മോതിരങ്ങള്‍ എന്നിവയും ഉദ്യോഗാര്‍ത്ഥികളോട് മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായാണ് പരാതി.
ജില്ലയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. ഗ്രൂപ്പ് സി വിഭാഗത്തിലേക്കുള്ള പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. കമ്മലുകളും മാലകളും മോതിരവുമടക്കം ഒരു രീതിയിലുമുള്ള ലോഹ നിര്‍മ്മിതമായ വസ്തുക്കളും പരീക്ഷാ ഹാളില്‍ അനുവദിച്ചിരുന്നില്ല. പരീക്ഷയില്‍ ക്രമക്കേട് തടയുന്നതിനായായിരുന്നു ഈ നിര്‍ദേശം. താലി അഴിക്കാന്‍ വിസമ്മതിച്ച വിവാഹിതരായ വനിതകളെ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കമ്മല്‍ അഴിക്കാനായി സ്വര്‍ണപണിക്കാരന്റെ സഹായം തേടേണ്ടി വന്നതായും പരാതിയില്‍ ആരോപിച്ചു.
താലി പ്രധാനപ്പെട്ട ഒന്നാണെന്നും മാറ്റാതെ മറ്റ് മാര്‍ഗമില്ലെന്ന് വിശദമായതോടെ അഴിച്ച് വച്ച് പരീക്ഷ എഴുതിയെന്നും ചില ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. അടുത്തിടെ കര്‍ണാടകയിലെ പി.എസ്.സി. പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ത്ഥി ബ്ലൂടൂത്ത് ഉപയോഗിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് സി പരീക്ഷയ്ക്ക് കര്‍ശന നിലപാടുമായി അധികൃതരെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: