ജെഇഇമെയിന്‍ 2023 അഭിമുഖീകരിച്ചിട്ടുള്ളവര്ക്കാണ് അവസരം
10 +2 ടെക്നിക്കല്‍ എന്‍ട്രി 51- ാമത് സ്കീമിലേക്ക്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2024 ജൂലൈയില്‍ പരിശീലനം
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ല്‍
ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 12 വരെ
ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ദ്ധരായ പ്ലസ് ടു ക്കാര്‍ക്ക് കരസേനയില്‍ ടെക്നിക്കല്‍ എന്‍ട്രി (സ്കീം 51) വഴി ലെഫ്റ്റനന്റ് പദവിയില്‍ ഓഫീസറാകാം. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ഭാരത പൗരന്മാരായിരിക്കണം. 2024 ജൂലൈയിലാരംഭിക്കുന്ന കോഴ്സിലേക്കാണ് തിരഞ്ഞെടുപ്പ്. ജെഇഇ മെയിന്‍ 2023 പരീക്ഷ അഭിമുഖികരിച്ചിട്ടുള്ളവര്ക്കാണ് അപേക്ഷിക്കാവുന്നത്. 90 ഒഴിവുകളുണ്ട്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായം 16 1/2 യ്ക്കും 19 1/2 യ്ക്കും മദ്ധ്യേയാവണം. 2004 ജൂലൈ രണ്ടിന് മുമ്പോ 2007 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
വിശദവിവരങ്ങളടങ്ങിയ വിഞ്പാനം www.joinindianarmy.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്ദ്ദേശാനിസരണം ഓണ്ലൈിനായി നവംബര്‍ 12 നകം അപേക്ഷ സമര്‍പ്പിക്കണം.
റോള്നമ്പറോടുകൂടി സിസ്റ്റം ജനറേറ്റ് ചെയ്യുന്ന അപേക്ഷയുടെ പ്രിന്റൗട്ട് (രണ്ട് പകര്‍പ്പുകള്‍) എടുത്ത് ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകള്‍, പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോകള്‍ (20 കോപ്പികള്‍) (സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം) സഹിതം സര്‍വ്വീസസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാക്കുമ്പോള്‍ കൈവശം കരുതണം. രണ്ടാമത്തെ പകര്‍പ്പ് റഫറന്‍സിനായി സൂക്ഷിക്കാവുന്നതാണ്.
2024 ഫെബ്രുവരി/മാര്‍ച്ച് മുതലാണ് എസ്എസ്ബി ഇന്റര്‍വ്യൂ. അഞ്ചുദിവസത്തോളം നീളുന്ന ടെസ്റ്റ്/ ഇന്റര്‍വ്യൂവിന്റെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ പഠന പരിശീലനങ്ങള്‍ ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനിയറിംഗ് ബിരുദവും ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറായി ജോലിയും ലഭിക്കുന്നതാണ്. 56100-177500 രൂപ ശമ്പള നിരക്കിലാണ് നിയമനം. നിരവധി ആനുകൂല്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: