തിരുവനന്തപുരം: മദ്യപിച്ച് എന്തും കാണിക്കുന്നതല്ല നൈറ്റ് ലൈഫ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. എന്നാല്‍ ഇനി അത് ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. തുടര്‍ച്ചയായുള്ള ആക്രമണ സംഭവങ്ങള്‍ ഉണ്ടാകുന്നതിനു പിന്നാലെ മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ മാനവീയത്തില്‍ സ്റ്റേജ് പരിപാടിയും ഉച്ച ഭാഷണിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ശുപാര്‍ശയുണ്ട്. എന്നാല്‍ 10 മണികഴിഞ്ഞാല്‍ ഉച്ച ഭാഷണികള്‍ പാടില്ലെന്നാണ് ശബ്ദ മലിനീകരണം പ്രകാരമുള്ള നിയമം. ഇത് കര്‍ശനമായി പാലിക്കും. രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്നുമുതല്‍ ഡ്രഗ് ടെസ്റ്റ് കിറ്റും ബ്രത്ത് അനലൈസറും മാനവീയത്തില്‍ പ്രയോഗികമാകും. എല്ലാപ്രായത്തിലുള്ള ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ സാധിക്കണം. ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ പാടില്ല. കേരളീയം കഴിഞ്ഞതിനാല്‍ മാനവീയം വീഥിയില്‍ തിരക്ക് കുറയുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് ഉച്ച ഭാഷിണിക്ക് അനുമതി നല്കിയാല് മറ്റുള്ളവര്‍ക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: