ബിഎസ്എൻഎൽ 4ജി സിമ്മിലേക്ക് മാറിയാൽ സൗജന്യ ഡാറ്റ നേടാം. ബിഎസ്എൻഎൽ 4ജി സിമ്മിലേക്ക് മാറിയാൽ നാല് ജിബി സൗജന്യ ഡാറ്റ ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഈ ഓഫർ. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ, ഫ്രാഞ്ചൈസി, റീട്ടെയിലർ ഡിഎസ്എ എന്നിവ സന്ദർശിക്കാവുന്നതാണ്.
ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023 ഡിസംബറിൽ 4ജി സേവനങ്ങളിൽ ആരംഭിക്കുമെന്നും 2024 ജൂണിലെത്തുമ്പോഴേക്കും രാജ്യത്തുടനീളം ലഭ്യമാക്കുമെന്നും ബിഎസ്എൻഎൽ ചെയർമാൻ പ്രവീൺകുമാർ പുർവാർ പറഞ്ഞു. 5ജി നെറ്റ്‌വർക്കിലേക്ക് ജൂണിന് ശേഷം കടക്കുമെന്നും ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: